വാർത്തായനം

പാരീസ് വീണ്ടും വാർത്തകളിൽ നിന്ന് പതുക്കെ മുക്തമാവുന്നു. എല്ലാവരും കൂട് വിട്ടിറങ്ങി തുടങ്ങി.  ജീവിക്കാൻ കൊതിക്കുന്ന മനുഷ്യരും മരിക്കാൻ നടക്കുന്ന ചാവേറുകളും എല്ലാം.  ഇതിന്റെ ബാക്കി പത്രമായി പ്രത്യാക്രമണവും ശക്തമാണെന്നു വായിച്ചു  . കൂടുതൽ പേർ മരിയ്ക്കുമെന്നല്ലാതെ എന്ത് ഭേദം?. ആയുധങ്ങൾ എല്ലാം മത്സരിച്ചു പ്രയോഗിച്ചു  കഴിയുമ്പോൾ ലോകം ബാക്കിയുണ്ടാവുമോ?  ഒന്നുകിൽ പട്ടാളത്തിന്, അല്ലെങ്കിൽ തീവ്രവാദികൾക്ക് , രണ്ടായാലും ആയുധക്കച്ചവടക്കാർക്ക് കോളാണ്. ഓഫീസിൽ പരിചിത മുഖങ്ങളെല്ലാം ഉണ്ട് എന്നത് ഒരു ആശ്വാസം. സുഹൃത്തിന്റെ മകന്റെ കൂട്ടുകാരൻ കൊല്ലപ്പെട്ടു എന്നറിഞ്ഞു. അവൻ  വഴിയിലൂടെ നടന്നു പോവുകയായിരുന്നു .  ഒരുപാടുപേർ കളി കാണാൻ പോയിട്ടുണ്ടായിരുന്നു. അവർ രക്ഷപ്പെട്ട ആശ്വാസത്തിൽ, ഞെട്ടലിലും. ഫേസ് ബുക്കിൽ  പലപലവാർത്തകൾ. പത്രങ്ങളിൽ ഉള്ളതും ഇല്ലാത്തതും സോഷ്യൽ നെറ്റുവർക്കുകളിൽ ഉണ്ട് . ഇവിടെ ഇസ്ലാമിക വിരുദ്ധവികാരമെന്നോ  ഒക്കെ വായിച്ചു. അങ്ങനെ ഒന്നും വാസ്തവത്തിൽ ഉള്ളതായി തോന്നിയില്ല. നല്ല വാർത്തകൾ മാത്രം സത്യമാവട്ടെ! തിരിച്ചാഗ്രഹിക്കുന്നതിൽ കഴമ്ബില്ല. സ്വതന്ത്രമായി ചിന്തിക്കുന്ന, കലയെ സ്നേഹിക്കുന്ന , കളിപ്പന്തിനെ സ്നേഹിക്കുന്ന ഒരുപാടുപേരുള്ള നാടാണ്. ജീവിക്കാനുള്ള ഒരേ വികാരത്തിൽ  ഓടുന്ന ഒരുപാടു  സാധാരണക്കാർ .  ഇത്തരം വാർത്തകളിൽ നിന്ന് എല്ലാ രാജ്യങ്ങളും മുക്തമായെങ്കിൽ എന്ന വ്യാമോഹത്തോടെ  ...


Comments

  1. സാമ്പത്തിക കുറ്റകൃത്യങ്ങളെ ലഘൂകരിച്ചു കാണുന്നതിന്റെ ഫലങ്ങൾ.

    ReplyDelete
  2. സാമ്പത്തിക കുറ്റകൃത്യങ്ങൾ മാത്രമാണോ? അറിയില്ല, എങ്കിലും അധികാരത്തിനും പണത്തിനും വേണ്ടിയാണ് അക്രമങ്ങൾ ..
    ....

    ReplyDelete
  3. സ്വന്തം ജീവിതം ബലി കൊടുത്ത്‌ ഈ ചേവേറുകൾ എന്താണു നേടുന്നത്‌??

    ReplyDelete
    Replies
    1. അവരും ഒരർത്ഥത്തിൽ ഇരകൾ ആണ് സുധീ. പ്രതികൾ ആരൊക്കെയെന്നു പ്രതികൾക്കെ അറിയൂ ..

      Delete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....