Posts

Showing posts from June, 2015

ആളെ തേടുന്ന ഗ്രാമങ്ങൾ ....

അടുത്തയിട ലോക്കൽ പത്രത്തിൽ വന്ന ഒരു വാർത്ത പ്രശാന്ത് കാട്ടി തന്നു.   ആൾക്കാർ കുറഞ്ഞു കുറഞ്ഞു അനാഥമായി കൊണ്ടിരിക്കുന്ന ഒരു ഫ്രഞ്ച്  ഗ്രാമം കൂടി ആദായ വില്പ്പനക്കൊരുങ്ങുന്നു. (ഇതേ മാർഗത്തിൽ മുൻപ് മറ്റൊരു ഗ്രാമം രക്ഷപ്പെട്ട ചരിത്രം ഉണ്ടത്രേ! ) ചതുരശ്രമീറ്ററിനു  വെറും ഒരു യുറോ  നിരക്കിൽ ഗ്രാമത്തിൽ സ്ഥലം വാങ്ങാവുന്നതാണെന്ന് മേയര് പത്ര പരസ്യം നല്കിയിട്ടുണ്ട്.  ഒരു സ്കൂൾ നിലനിർത്താനുള്ള കുട്ടികൾ ഇവിടെയില്ല എന്നുള്ളതാണ് മേയറെകൊണ്ട് ഇങ്ങനെ ഒരു നിലപാട് എടുപ്പിച്ചത്.  എന്നിട്ടോ, മേയറുടെ ഫോണിനു വിശ്രമമില്ല. ഫ്രാൻസിൽ നിന്നു മാത്രമല്ല, ലോകത്തിന്റെ  വിവിധയിടങ്ങളിൽ നിന്നു ഗ്രാമസ്നേഹികൾ വിളിയോടു വിളി. പക്ഷെ കുടുംബമായി ഇവിടെ കൂടു കൂട്ടാൻവരുന്നവർക്കു  മാത്രമേ സ്ഥലം  കൊടുക്കൂ. അങ്ങനെയാണെന്കിലല്ലേ  ഗ്രാമം സനാഥമാകൂ...നല്ല കാര്യം..എവിടെയാണ് ഇങ്ങനൊരു ഗ്രാമം എന്നറിയാൻ വെറുതെ നോക്കി. ചിത്രങ്ങൾക്ക് ചെറിയ പരിചയം..വഴിയാണെങ്കിൽ നല്ല  പരിചയം...കഴിഞ്ഞ യാത്രയിൽ കണ്ടതേയുള്ളൂ;   http://oridathorikkal.blogspot.fr/2015/05/blog-post.html . ബ്രിട്ടനിയിലെ 'ക്യാമറെ  കടപ്പുറ'ത്തിനടുത്തുള്ള വിജനഗ്രാമങ്ങളിൽ കുറെ ചുറ്റിയ