Posts

Showing posts from May, 2015

കനൽ പൂക്കുന്ന കടൽ ഗുഹകൾ : 'ബ്രിട്ടനി'-യിൽ ഒരു പൂമഴക്കാലത്ത് ...

Image
ബ്രിട്ടനി വസന്തം. കുഞ്ഞുകുട്ടി പരാധീനങ്ങളുമായി അടങ്ങി ഒതുങ്ങി കഴിയുമ്പോളാണ് സുഹൃത്തും കുടുംബവും ഞങ്ങൾക്കും കൂടി ചേർത്ത് ഒരു ബ്രിട്ടനി യാത്ര ഒരുക്കിയത്. കുട്ടികൾക്ക് രണ്ടാഴ്ച സ്കൂള്‍ അവധി, അതിൽ ഒരാഴ്ച മുങ്ങാനാണ് പ്ലാൻ. ശനിയാഴ്ച രാവിലെ ഓടിപ്പിടിച്ചൊരു പാക്കിംഗ്. അപ്പൂസ്,  അവന്റെ പെട്ടി തനിയെ അടുക്കിത്തരുന്ന വലിയ കുട്ടി ആയി. യാത്രയിൽ ഇപ്പോൾ ഒരാൾ കൂടിയുണ്ട്. അടുക്കുന്നതെല്ലാം തിരിച്ചെടുത്തുകൊണ്ടിരിക്കുന്ന രണ്ടു വയസ്സുകാരൻ 'സച്ചൂസെ'ന്ന 'സാത്വിക'ൻ. ഇത്തവണ കാറിലാണ് യാത്ര. പ്രശാന്തിന്റെ ആദ്യത്തെ ലോങ്ങ്‌ ഡ്രൈവ്. മുന്‍പ് ട്രെയിനില്‍ പോയി കണ്ട 'ബ്രിട്ടനി' പാരീസിനടുത്തായിരുന്നു. ഇതു 'ബ്രിട്ടനി'യുടെ വേറൊരു  അറ്റം. ഫ്രാൻസിന്റെ തന്നെ വടക്കു പടിഞ്ഞാറുള്ള വാലറ്റം.  പേര് , 'ക്യാമറെ(റ്റ്) - സുർ- മർ' (ചിരിക്കണ്ട, അങ്ങനെ തന്നെയാണ് ...'Camaret - sur - Mer' . സൌകര്യാർത്ഥം  'ക്യാമറെ' കടപ്പുറം  എന്നു വിളിക്കാം).  ഈ വാലറ്റത്തിനു  സമാന്തരമായി അറ്റ്‌ലാന്റിക് സമുദ്രത്തിനപ്പുറം ഇന്ഗ്ലണ്ടിന്റെ ഭാഗമായ ഒരു പ്രവിശ്യയുമുണ്ടത്രേ. കടൽ വേർപിരിച്ച  ഇര