ചുവന്ന പെട്ടിയും ഞങ്ങളും ബാര്സി്ലോണയില്‍ 4


നാഷണല്‍ മ്യൂസിയം
ഇനി തിരിച്ചുള്ള യാത്ര. വീടൊഴിഞ്ഞു; ചുവന്ന പെട്ടിയടുക്കി രാവിലെ തന്നെ ഇറങ്ങി. ഉച്ചകഴിഞ്ഞാണ്  ഫ്ലൈറ്റ്. കഴിഞ്ഞ ദിവസം കാണാതെ വിട്ട മ്യൂസിയം കാണണം. മറ്റൊരു കുന്നിന്റെ മുകളില്‍ ഒരു മനോഹരമായ പഴയ കൊട്ടാരത്തില്‍ ആണ് ആയിരം വര്ഷം പഴക്കമുള്ള ചിത്രവേലകള്‍  സൂക്ഷിക്കുന്ന ആ മ്യൂസിയം! പെട്ടിയും തൂക്കി മുകളില്‍ എത്തിയപ്പോള്‍ മെയിന്‍റനന്‍സ്  പണികള്‍ നടക്കുന്നു. തിങ്കളാഴ്ച സന്ദര്‍ശകര്‍ക്ക് ഒഴിവാണ്. നിരാശരായി, കൊട്ടാരത്തിന്‍റെ ചുറ്റും വെറുതെ നടന്നപ്പോള്‍ പിന്നിലൂടെ കുറെ  ചവിട്ടു പടികള്‍... പഴയ ഒളിമ്പിക്സ് ഓര്‍മ്മകളിലേയ്ക്.


ഒളിമ്പിക്സ് വേദിയില്‍..... -വാര്‍ത്താവിനിമയ സ്തൂപം.

ദീപശിഖ തെളിയിച്ച സ്ഥലങ്ങള്‍, കളിത്തട്ടുകള്‍, വിശാലമായ വേദികളിലെ വിവിധങ്ങളായ സ്തൂപങ്ങളും സ്തംഭങ്ങളും. ഗാംഭീര്യം തുളുമ്പുന്ന സ്ഥലം. ഇവിടുത്തെ  കാറ്റിനുണ്ടാവാം മത്സരത്തിന്‍റെ ചൂര്. പക്ഷെ കണ്ണിലിപ്പോള്‍,  ആളൊഴിഞ്ഞ അരങ്ങിന്റെ നിറഞ്ഞ  ശാന്തത മാത്രം   . കാഴ്ച്ചക്കാര്‍ പലരും പല കളികളില്‍ മുഴുകിയിരിക്കുന്നു.   ഒളിമ്പിക് വേദിയില്‍ ഒന്ന് കളിക്കാന്‍ സാധിച്ചാല്‍ ചില്ലറ കാര്യമാണോ?


മടക്കം ആല്പ്സിന്റെ മുകളില്‍ കൂടി ആയിരുന്നു.  ഒരു വെള്ളപ്പട്ടു വിരിച്ചു ചുളുക്കിയിട്ട പോലെ,  ആല്പ്സ് നിരകള്‍.. . തൊട്ടു തൊട്ടു വെള്ളി മേഘങ്ങള്‍..... ..ഈ യാത്രയിലെ ഏറ്റവും ഹൃദയ ഹാരിയായ കാഴ്ച. കണ്ടു കണ്ടിരിയ്ക്കെ, തീപ്പട്ടിക്കൂടുപോലെ ഫ്ലാറ്റുകളും, വരയും കുറിയുമായ റോഡുകളില്‍ ഉറുമ്പ്‌ പോലെ ഇഴയുന്ന വണ്ടികളും തെളിഞ്ഞു. അതിനും ഉള്ളില്‍ എവിടെയോ ഉണ്ട്,  ഇതിനൊക്കെ വേണ്ടി ജീവിച്ചു തീര്‍ക്കുന്നവര്‍.  

ആഞ്ഞൊരു കാറ്റുവീശിയാല്‍, ഭൂമിയൊന്നു കുലുങ്ങിയാല്‍ എല്ലാം ചരിത്രമാവാന്‍ ഒറ്റ നിമിഷം തികച്ചു വേണ്ട. നൈമിഷിക ജന്മങ്ങളുടെ പറുദീസയിലെക്കു പതുക്കെ ഇറങ്ങി. വിമാനത്തിന്‍റെ ചക്രം ഭൂമിയില്‍ തൊട്ടു പൊങ്ങി താഴുമ്പോള്‍, തത്വചിന്ത മുറിഞ്ഞു;  മനസ്സ് ശരീരത്തിലേക്ക് കയറി.  ശരീരം കമ്പിളിയുടുപ്പിലേക്ക് കയറി, ഫെബ്രുവരി ആണ്, പുറത്തു ആറേഴു  ഡിഗ്രി കഷ്ടി. നല്ല തണുപ്പാണ്.

ഒരു ബാര്‍സിലോണ ദൃശ്യം 
ചരിത്രവും പ്രകൃതിയുമൊക്കെ വിലപിടിച്ച വില്പനച്ചരക്കുകളാണ് ലോകമെമ്പാടും  പകല്‍ വെളിച്ചത്തില്‍ പ്രകൃതിയുടെ നിറഭേദങ്ങള്‍ രാവെളിച്ചത്തില്‍ മനുഷ്യരുടെ നിറഭേദങ്ങള്‍ ... നിറങ്ങള്‍ ചാലിച്ച് നിര്‍ത്താതെ എഴുതുകയാണ് കാലം. മനുഷ്യര്‍ കാണാതെ പോയി പലതും, കണ്ടു കീറിക്കളഞ്ഞതും ധാരാളം. വിറ്റു കാശാക്കാന്‍ പഠിച്ചു പിന്നെ. ഒന്നും ശ്രദ്ധിക്കാതെ കാലം എഴുത്ത് തുടരുന്നു. അവള്‍ ചരിത്രമെഴുതുകയാണ്.


--------------------------------------------------------------------------------(അവസാനിച്ചു. )

Comments

  1. മനോരാജിന്റെ പോസ്റ്റിലെ കമന്റിന്റെ ലിങ്ക് പടിച്ച് വന്നതാണിവിടെ. എല്ലാം വായിക്കാന്‍ പിന്നീട് വരാം...വരും.

    ReplyDelete
  2. മനസ്സ് ശരീരത്തിലേക്ക് കയറി. ശരീരം കമ്പിളിയുടുപ്പിലേക്ക് കയറി....(യാത്രാവിവരണമായാലും എഴുത്ത് കവിതാമയം തന്നെയാണ്.) അവസാന അദ്ധ്യായം ആദ്യം വായിച്ചു ഞാന്‍. ബാക്കിയെല്ലാം പിന്നെ

    ദാ പിന്നേം വരുന്നു വേര്‍ഡ് വെരിഫികേഷന്‍. ഞാന്‍ തോറ്റു

    ReplyDelete
  3. :) വേര്‍ഡ് വെരിഫികേഷന്‍ മാറ്റിയിട്ടുണ്ട്,,നന്ദി.

    ReplyDelete
  4. ആദ്യമായാണിവിടെ...ബാക്കി കൂടെ വായിച്ചിട്ടു കമന്റാം..
    സസ്നേഹം,
    പഥികൻ

    ReplyDelete
  5. ഞാനും ആദ്യം.
    എല്ലാം വായിക്കട്ടെ.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി, മന്‍സൂര്‍ ചെറുവാടിക്കും സ്വാഗതം.

      Delete
  6. ചരിത്രവും പ്രകൃതിയുമൊക്കെ വിലപിടിച്ച വില്പനച്ചരക്കുകളാണ് ലോകമെമ്പാടും , പകല്‍ വെളിച്ചത്തില്‍ പ്രകൃതിയുടെ നിറഭേദങ്ങള്‍ രാവെളിച്ചത്തില്‍ മനുഷ്യരുടെ നിറഭേദങ്ങള്‍ ... നിറങ്ങള്‍ ചാലിച്ച് നിര്‍ത്താതെ എഴുതുകയാണ് കാലം. മനുഷ്യര്‍ കാണാതെ പോയി പലതും, കണ്ടു കീറിക്കളഞ്ഞതും ധാരാളം. വിറ്റു കാശാക്കാന്‍ പഠിച്ചു പിന്നെ. ഒന്നും ശ്രദ്ധിക്കാതെ കാലം എഴുത്ത് തുടരുന്നു. അവള്‍ ചരിത്രമെഴുതുകയാണ്....

    ആരു്‌? കാലമോ ശ്രീജപ്രശാന്തോ?

    ReplyDelete

Post a Comment

Popular posts from this blog

ഫ്രഞ്ച് റിവേറ (French Riviera - Côte d'Azur )

വായന : 'പുറപ്പാടിന്റെ പുസ്തകം' - വി.ജെ.ജയിംസ്

ആളെ തേടുന്ന ഗ്രാമങ്ങൾ ....