ഉറവകളുടെ ഉറവിടങ്ങള്‍ --- ഒരു ആല്‍പ്സ് യാത്ര 5
വേട്ടയാടലില്‍ നിന്ന് മൃഗങ്ങളെ സംരക്ഷിക്കുവാന്‍ കുറെയേറെ പര്‍വത പ്രദേശങ്ങള്‍ നാഷണല്‍ പാര്‍ക്ക് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് 'വെന്വാ' നാഷണല്‍ പാര്‍ക്ക് (Parc national de la Vanoise). ഉയരത്തിലുള്ള ചില ഗ്രാമങ്ങളില്‍ നിന്നും പാര്‍ക്കില്‍ കടക്കാം. ഓസ്വാ-യിലെ മലയില്‍ നിന്നോ , ' ടെറാ മൊഡാന ' യുടെ അങ്ങേയറ്റത്തുള്ള ' ബോന്‍വല്‍ ' എന്ന ഗ്രാമത്തില്‍ നിന്നോ ഒക്കെ പ്രവേശിക്കാം. 'മൊഡാനി'ല്‍ നിന്നുള്ള ബസ്സ് എല്ലാ ഗ്രാമങ്ങളെയും ഒന്നു ചുറ്റിയാണ് 'ബോന്‍വലി'ല്‍ എത്തിയത്. വളരെ മനോഹരമായിരുന്നു ഈ ഒരുമണിക്കൂര്‍ യാത്ര. സമുദ്രനിരപ്പില്‍ നിന്നും 1700m ഉയരമുള്ള ഒരു പഴയ ഗ്രാമം. ഇവിടെ നിന്ന് ഒന്നൊന്നര മണിക്കൂര്‍ കാട്ടിലൂടെ നടന്നാല്‍ ഇതിലും പഴയ ഒരു ഗ്രാമത്തിലെത്താം. കാലത്തിനു പിന്നിലേക്ക് ഞങ്ങള്‍ നടന്നു. ഒരു സിനിമയിലും കണ്ടിട്ടില്ല, ഇ ത്ര സുന്ദരമായ സ്ഥലം! ഇടയ്ക്ക് ദുര്‍ഘടമായ വഴികളും ഉണ്ട്. കണ്ടാല്‍ കഠിനമായ പാറകള്‍ക്കുള്ളില്‍ നിന്നും തെളിനീരുറന്നൊഴുകുന്നു. താഴെയെങ്ങും പൂക്കളാണ്. വയലറ്റും, മഞ്ഞയും റോസും നിറങ്ങളില്‍ ഓരോ മണ്‍തരിയിലും കാട്ടുപൂക്കള്‍